Breaking News

മദ്യാശാലകള്‍ വീണ്ടും തുറന്നു; പടക്കം പൊട്ടിച്ച്‌ ആഘോഷിച്ച്‌ ജനങ്ങള്‍ : വീഡിയോ വൈറല്‍…

രണ്ട്​ മാസത്തെ കാത്തിരിപ്പിന്​ ശേഷം മദ്യാശാലകള്‍ വീണ്ടും തുറന്നത്​​ പടക്കം പൊട്ടിച്ച്‌​ ആഘോഷിച്ച്‌ ജനങ്ങള്‍. കോയമ്ബത്തൂരിലാണ് സംഭവം. മദ്യശാലകളുടെ മുമ്ബില്‍ തേങ്ങയുടക്കുകയും പടക്കം പൊട്ടിച്ചാണ്​ സന്തോഷം പങ്കിട്ടത്​.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. സംസ്​ഥാനത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 4000 ത്തില്‍ താഴെ ആയതോടെ ഈ 11 ജില്ലകളിലും മദ്യാശാലകള്‍ തുറക്കാമെന്നായി.

അതേസമയം മദ്യശാലകള്‍ തുറക്കാനുള്ള ഡി.എം.കെ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി. സാമൂഹിക അകലം കൃത്യമായി പാലിച്ച

ശേഷമാണ്​ മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മാസ്​ക്​ ധരിക്കാത്തവര്‍ക്ക്​ മദ്യം നല്‍കുന്നില്ലെന്നും പറഞ്ഞാണ്​ സര്‍ക്കാര്‍ വിമര്‍ശനങ്ങളെ നേരിട്ടത്​.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …