Breaking News

കൂടത്തായി മോഡല്‍ കൊലപാതകം പാലക്കാടും; ഭര്‍തൃപിതാവിന് വിഷം നല്‍കിയത് രണ്ട് വര്‍ഷത്തോളം; ഭര്‍ത്താവിന്റെ മുത്തശ്ശിയെപ്പോലും വെറുതെവിട്ടില്ല…

കൂടത്തായി മോഡല്‍ കൊലപാതകം പാലക്കാട്ടും. ഭര്‍തൃപിതാവിന് യുവതി രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കേസില്‍ പാലക്കാട് സ്വദേശിനി ഫസീലയെ ഒറ്റപ്പാലം

അഡീഷനല്‍ സഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. 2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു യുവതി ഭര്‍തൃപിതാവ് മുഹമ്മദിന് വിഷ പദാര്‍ത്ഥം നല്‍കിയത്.

ഇദ്ദേഹത്തിന് ഇടയ്ക്കിടെ വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുണ്ടായിരുന്നു. ഒരു ദിവസം ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് നേരിട്ട് കണ്ടതോടെയാണ് മുഹമ്മദ് പൊലീസില്‍ പരാതി നല്‍കിയത്.

ഫൊറന്‍സിക് പരിശോധനയില്‍ ഇവരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ അംശം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തിയിരുന്നു. കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി

25,000 രൂപ വീതമാണ് കോടതി പിഴ ചുമത്തിയത്. ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലും ഫസീലയ്‌ക്കെതിരെ ഒറ്റപ്പാലം കോടതിയില്‍ വിചാരണ നടക്കുകയാണ്. ക്ലോര്‍പൈറിഫോസ്

എന്ന വിഷപദാര്‍ഥം അകത്തു ചെന്നാണ് എഴുപത്തിയൊന്നുകാരിയായ നബീസ കൊല്ലപ്പെട്ടത്. 2016ലായിരുന്നു സംഭവം. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സുചന.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …