Breaking News

ശബരിമല മണ്ഡല, മകരവിളക്കുത്സവ കാലത്തെ നടവരവ് വരുമാനത്തില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്..!

ശബരിമല മണ്ഡല, മകരവിളക്കുത്സവ കാലത്തെ നടവരവ് വരുമാനത്തില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്. ഈ വര്‍ഷത്തെ ശബരിമല മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപയ്ക്ക് മുകളിലാണ്.

മണ്ഡലകാലത്ത് മാത്രം 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവ് ലഭിച്ചത്. ജനുവരി 14 വരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

നടയടയ്ക്കാന്‍ അഞ്ചുദിവസംകൂടിയുണ്ടെന്നിരിക്കെ 20 കോടി രൂപകൂടി അധികമായി കണക്കാക്കാമെന്ന് പ്രസിഡന്റ് പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …