Breaking News

പാകിസ്ഥാനും താലിബാന്റെ കൈകളിലേക്ക്? സൈന്യത്തില്‍ നിന്ന് ഭീകരര്‍ പിടിച്ചെടുത്തത് തന്ത്രപ്രധാന അതിര്‍ത്തികള്‍..

അഫ്‌ഗാനിസ്ഥാനൊപ്പം പാകിസ്ഥാനും താലിബാന്റെ കൈകളിലാകുമോ? പാകിസ്ഥാന്‍ അതിര്‍ത്തികള്‍ താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഇത്തരമൊരു സംശയം അന്താരാഷ്ട്ര തലത്തില്‍ ബലപ്പെട്ടത്.

നേരത്തേ തന്നെ പാകിസ്ഥാന്റെ പല പ്രദേശങ്ങളിലും താലിബാന് നിര്‍ണായക സ്വാധീനമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് തന്ത്രപ്രധാനമായ അഫ്‌ഗാന്‍ പട്ടണം വെഷിലെ അതിര്‍ത്തി താലിബാന്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത

പുറത്തുവരുന്നത്. അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ പ്രവേശന കവാടവും രാജ്യത്തെ പാക് തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന മേഖലയുമാണിത്. പാക്-അഫ്ഗാന്‍ വ്യാപാര ബന്ധത്തിലും ഈ നഗ രത്തിന് നിര്‍ണായക സ്വാധീനമുണ്ട്.

ആയിരക്കണക്കിന് ട്രക്കുകളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. ഇതുവഴിയുള്ള ഗതാഗതം താലിബാന്‍ ഇപ്പോള്‍ പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്. അതിര്‍ത്തിയിലെ സൗഹൃദകവാടത്തില്‍ താലിബാന്‍ തങ്ങളുടെ പതാക നാട്ടിയിട്ടുണ്ട്.

അമേരിക്കക്കാരുടെയും അവരുടെ പാവകളുടെയും ക്രൂരതയുടെ രണ്ടുപതിറ്റാണ്ടിനുശേഷം തന്ത്രപ്രധാനമായ ഈ അതിര്‍ത്തിയും തൊട്ടടുത്തുള്ള ജില്ലയും ഞങ്ങള്‍ പിടിച്ചെടുത്തു കഴിഞ്ഞു എന്നായിരുന്നു ഒരു താലിബാന്‍കാരന്റെ പ്രതികരണം.

വെഷിനൊപ്പം വടക്കന്‍, പടിഞ്ഞാറ് ഭാഗത്തുള്ള ഹെറാത്ത്, ഫറാ, കുണ്ടുസ് പ്രവിശ്യകളിലെ മറ്റ് പ്രധാന അതിര്‍ത്തികളും താലിബാന്‍ പിടിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. താലിബാന്റെ അവകാശവാദം പൊള്ളയാണെന്നാണ് അഫ്‌ഗാന്‍ ഭരണാധികാരികള്‍ പറയുന്നത്.

എന്നാല്‍ അതിര്‍ത്തി താലിബാന്റെ കൈകളിലാണെന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതിര്‍ത്തികള്‍ പിടിച്ചെടുക്കുന്നതിലൂടെ തങ്ങളുടെ വരുമാനം ഉയര്‍ത്തുക എന്ന ലക്ഷ്യവും താലിബാനുണ്ട്.

അതിര്‍ത്തി കടന്നുപോകണമെങ്കില്‍ വന്‍തുക കപ്പം കൊടുക്കേണ്ടിവരും. ഒപ്പം മയക്കുമരുന്നും മറ്റും പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് നിര്‍ബാധം കയറ്റി അയയ്ക്കാനും ആവും. അമേരിക്കന്‍ സൈന്യം അഫ്​ഗാനിൽ എത്തിയതോടെ താലിബാന്റെ വരുമാനം

ഗണ്യമായ തോതില്‍ കുറഞ്ഞിരുന്നു. താലിബാന്‍ ഭീകരര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും സഹായം നല്‍കുന്നത് പാകിസ്ഥാനാണെന്നും അതിന് അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അഫ്‌ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്റ് ആരോപിച്ചിരുന്നു.

ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തെത്തുടര്‍ന്ന് താലിബാന്‍ അഫ്‌ഗാനില്‍ പിടിമുറുക്കിത്തുടങ്ങിയപ്പോള്‍ തന്നെ പാകിസ്ഥാന് ഈ ഭീതി തുടങ്ങിയതാണ്. അഫ്‌ഗാന്‍ അതിര്‍ത്തിയിലെ നിരീക്ഷണം കര്‍ശനമാക്കാന്‍ സൈന്യത്തിന് പാകിസ്ഥാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …