Breaking News

ചിക്കന്‍ വില കുതിക്കുന്നു; ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് ഉടമകള്‍…

സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍.

രണ്ടാഴ്ചക്കിടയില്‍ ഇരട്ടിയോളം വര്‍ധനവാണ് ചിക്കന്റെ വിലയില്‍ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ചിക്കന് കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച്‌ വില അന്യായമായി വര്‍ധിപ്പിക്കുന്നതിന് പുറകില്‍ ഇതര സംസ്ഥാന ചിക്കന്‍ലോബിയാണ്.

സംസ്ഥാനത്ത് വില്‍ക്കുന്ന ചിക്കന്റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടലുകളാണ്. നിലവില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദനീയമായിട്ടുള്ളൂ. അതുമൂലം പ്രവര്‍ത്തന ചെലവ് പോലും കണ്ടെത്താനാകാതെ നട്ടംതിരിയുന്ന

ഹോട്ടലുടമകള്‍ക്ക് കടുത്ത തിരിച്ചടിയാണ് ചിക്കന്റെ അന്യായവിലക്കയറ്റം. നാട് മുഴുവന്‍ കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുമ്ബോള്‍ ഹോട്ടലിലെ ചിക്കന്‍വിഭവങ്ങളുടെ

വിലവര്‍ധിപ്പിക്കുവാനും ഹോട്ടലുടമകള്‍ക്ക് സാധിക്കില്ല. വിലക്കയറ്റം ഇങ്ങനെ തുടരുകയാണെങ്കില്‍ ചിക്കന്‍വിഭവങ്ങള്‍ ഒഴിവാക്കുവാന്‍ ഹോട്ടലുടമകള്‍ നിര്‍ബന്ധിതരാകും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …