നാല് ദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിനുശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന് 36,000 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ
വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഏറെ നാളുകളായുള്ള കയറ്റിറക്കങ്ങള്‍ക്കുശേഷം കഴിഞ്ഞ ദിവസമാണ് പവന് 36,000
രൂപ പിന്നിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.