കേരളത്തില്‍ ചിക്കന്റെ വില കുതിച്ച് ഉയരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്
അസോസിയേഷന് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കിടയില്‍ ഇരട്ടിയോളം വര്‍ദ്ധനവാണ് ചിക്കന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. അന്യസംസ്ഥാന ചിക്കന്‍ലോബിയാണ് കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റത്തിന്
കരണമാക്കുന്നത്. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തര നടപടികളെടുക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും ആവശ്യം ഉന്നയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY