Breaking News

ഒളിമ്ബിക്‌സ് മത്സരങ്ങള്‍ക്ക് ഭീഷണിയായി കൊവിഡ്; ഇന്ന് മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി രോഗം…

ഒളിമ്ബിക്‌സ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിദേശത്ത് നിന്നും വന്ന ഒരു ഒഫീഷ്യലിന് കഴിഞ്ഞ ദിവസം കൊവി‌ഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ആശങ്കകള്‍ അല്‍പം കൂടി വര്‍ദ്ധിപ്പിച്ച്‌ മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

എന്ന വാ‌ര്‍ത്തയാണ് പുറത്തുവരുന്നത്. രണ്ട് പേര്‍ ഒളിമ്ബിക് വില്ലേജിലും ഒരാള്‍ ഹോട്ടലിലുമാണുള‌ളത്. ഒരു ഒഫീഷ്യലിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന്പേര്‍ക്ക് കൂടി രോഗം സ്ഥിരീകിരച്ചത്.

ഇതോടെ ഒളിമ്ബിക്‌സ് സുരക്ഷിതമായി നടത്താനാകുമെന്ന ജപ്പാന്റെ വാദത്തിന് നേരെ സംശയമുയര്‍ന്നിരിക്കുകയാണ്. ദക്ഷിണ കൊറിയയില്‍ നിന്ന് വന്ന ഒഫീഷ്യലിനാണ് ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് രോഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് 2020ല്‍ നടത്തേണ്ട ഒളിമ്ബിക്‌സ് ഈ വര്‍ഷത്തേക്ക് നീട്ടിവയ്‌ക്കുകയായിരുന്നു. കാണികളില്ലാതെ കര്‍ശന സുരക്ഷയോടെയാകും ഇത്തവണ മത്സരങ്ങള്‍.

ടോക്കിയോയില്‍ ഒളിമ്ബിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 228 അംഗ ഇന്ത്യന്‍ ടീം ഇന്നലെ ടോക്കിയോയില്‍ എത്തിയിരുന്നു. ജൂലായ് 23നാണ് ഒളിമ്ബിക്‌സ് ആരംഭിക്കുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …