Breaking News

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങളിലും ഇന്ന് കട തുറക്കാം; സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളിലും ഇന്ന് കട തുറക്കാം. ബക്രീദ് പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ക്ക് പുറമേയാണിത്. ജനത്തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് പോലീസ് പരിശോധനയും ശക്തമാക്കും.

വര്‍ക്‌ഷോപ്പുകള്‍ക്കും സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ തുറക്കാനും അനുമതിയുണ്ട്. സര്‍ക്കാര്‍ ഇളവു നല്‍കിയതിന് പിന്നാലെ സിനിമാ ചിത്രീകരണത്തിന് സിനിമാ സംഘടനകള്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും.

സിനിമാ രംഗത്തെ സംഘടനകളുടെ സംയുക്തയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നത്. ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എങ്കിലും എടുത്തവരെയും ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന്

ഉപയോഗിക്കാവൂ എന്നാണ് സംഘടനകളുടെ നിര്‍ദ്ദേശം. ഒരു കാരണവശാലും ഈ നിബന്ധനകള്‍ ഒഴിവാക്കികൊണ്ട് ആരേയും ചിത്രീകരണ സ്ഥലത്ത് പ്രവേശിപ്പിക്കുകയില്ലെന്ന് ഉറപ്പാക്കണം.

പുറത്തുനിന്നുള്ള ആരെയും ലൊക്കേഷനില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നും തീരുമാനമായിട്ടുണ്ട്. അതേസമയം, ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ

അസോസിയേഷൻ രംഗത്തെത്തി. സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ മാറ്റിവെച്ചു.

അനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗർഭാഗ്യകരമാണ്. ഇളവുകൾ നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …