Breaking News

പെഗാസസ് ഫോൺ ചോർത്തൽ പട്ടികയിൽ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും; അടിസ്ഥാന രഹിതമെന്ന് സർക്കാർ

പെഗാസസ് ഫോൺ ചോർത്തലിൽ ഉൾപെട്ടവരിൽ സുപ്രീംകോടതി ജഡ്ജിമാരും മാധ്യപ്രവർത്തകരും. 17 ഓളം അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയിലെ

രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ ചോർത്തിയതായി പുറത്തു വന്നത്. എന്നാൽ, ആരോപണം കേന്ദ്ര സർക്കാർ നിഷേധിച്ചിട്ടുണ്ട്. വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും.

സർക്കാർ ഏജൻസികൾ അനധികൃത ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും പുറത്തു വന്ന റിപ്പോർട്ട് വസ്തുതകൾ ഇല്ലാത്തത് മാത്രമല്ല, മുൻകൂട്ടി തീരുമാനിച്ച നിഗമനങ്ങളിൽ അധിഷ്ടിതമാണെന്നും കേന്ദ്ര സർക്കാർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

‘ദി വയർ’ ലാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളിലെ പ്രധാന മാധ്യമപ്രവർത്തരുടെ പേരും ഫോൺ ചോർത്തിയവരുടെ പട്ടികയിലുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2018 നും 2019 നും ഇടയിലാണ്

കൂടുതൽ പേരുടേയും ഫോൺ ചോർത്തിയത്. ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റുവെയറാണ് പെഗാസസ്. സർക്കാരുകൾക്ക് മാത്രം ലഭിക്കുന്ന ചാര സോഫ്റ്റുവെയറാണിത്.

2019 ലും പെഗാസസ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ലോകത്തെമ്പാടുമായി 121 ഇന്ത്യക്കാരുടേതുൾപ്പെടെ 1,400 ഉപയോക്താക്കളുടെ ഫോണുകൾ ഹാക്കുചെയ്യാൻ പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുവെന്നായിരുന്നു കണ്ടെത്തിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …