Breaking News

തകര്‍ത്തുപെയ്​ത്​​ മഴ; മരണം 136 കഴിഞ്ഞു; 32 വീടുകൾ മണ്ണിനടിയിൽ; മരണ സംഖ്യ ഉയരാൻ സാധ്യത; ലക്ഷങ്ങളെ മാറ്റി പാർപ്പിച്ചു….

ദിവസങ്ങളായി തകര്‍ത്തുപെയ്യുന്ന കനത്ത മഴ മുംബൈയിലും അയല്‍ജില്ലകളിലും വിതക്കുന്നത്​ മഹാനാശം. ഇതുവരെയും 136 പേരുടെ മരണം സ്​ഥിരീകരിച്ച മെട്രോപോളിറ്റന്‍ നഗരത്തില്‍ ആള്‍നാശം കൂടുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്​.

കഴിഞ്ഞ ദിവസം തീരദേശമായ റായ്​ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 36 പേര്‍ മരിച്ചിരുന്നു. 50 ഓളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്​. 32 വീടുകളാണ്​ ഇവിടെ മണ്ണിനടിയിലായത്​. കൊങ്കണ്‍

മേഖലയിലെ ഏഴു ജില്ലകളി​ല്‍ കനത്ത മഴ തുടരുകയാണ്​. ഇവിടെ മണ്ണിടിച്ചിലും പ്രളയവും മൂലം ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്​. മഹാരാഷ്​ട്രയുടെ പടിഞ്ഞാറന്‍ മേഖലയിലെ സത്താറയില്‍

പ്രളയം നിരവധി ​ജീവനെടുത്തിട്ടുണ്ട്​. ഇവിടെ മാത്രം 27 പേരുടെ മരണം സ്​ഥിരീകരിച്ചതായി പൊലീസ്​ അറിയിച്ചു.

ഗോണ്ടിയ, ചന്ദ്രപൂര്‍, താനെ, പാല്‍ഗഡ്​, രത്​നഗിരി, സാംഗ്ലി എന്നിവയാണ് കൂടുതല്‍ നാശം റിപ്പോര്‍ട്ടുചെയ്യപ്പെട്ട മറ്റു ജില്ലകള്‍. കൊല്‍ഹാപൂരില്‍ മാത്രം 40,000 ലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്​.

ഇവിടെ എട്ട്​ നേപാളി തൊഴിലാളികളുള്‍​െപടെ 11 പേരുമായി പോയ ബസ്​ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയെങ്കിലും യാത്രക്കാരെ അദ്​ഭുതകരമായി രക്ഷപ്പെടുത്തി. സംസ്​ഥാനത്ത്​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്​ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …