ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) നിയമസഭ പാര്‍ട്ടി കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് എസ് ബൊമ്മയ്യയെ തിരഞ്ഞെടുത്തു. ബി എസ് യെദ്യൂരപ്പ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മയ്യ,
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകളില്‍ ഒരാളായിരുന്നു. തിങ്കളാഴ്ച രാജിവച്ച മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെപ്പോലെ പുതിയ മുഖ്യമന്ത്രിയും രാഷ്ട്രീയമായി സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളയാളാണ്.
ഇതോടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യെദിയൂരപ്പ ഇല്ലെങ്കില്‍ ലിംഗായത് സമുദായം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലില്‍ ആയിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.
സദാര ലിംഗായത്ത് സമുദായത്തില്‍ പെട്ടവരാണ് ബസവരാജ് ബോമ്മയ്യ . ബി എസ് യെദ്യൂരപ്പയുടെ അടുത്ത സുഹൃത്തായ അദ്ദേഹം ‘ജനത പരിവാര്‍’ അംഗമാണ്. പിതാവ് എസ് ആര്‍ ബോമ്മയ്യയും കര്‍ണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.