Breaking News

‘പരിക്ക് മാറിയിട്ടില്ല, വിശാലിനു ഇപ്പോഴും പേടി ഉണ്ട്’; വിശാലിനെക്കുറിച്ച്‌ ബാബു രാജ്‌…

ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ വിശാലിന് പരിക്കേറ്റത്. നടന്‍ ബാബുരാജുമൊത്തുള്ള സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലെ ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ

വിശാലിന്റെ തോള് ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ബാബുരാജ് വിശാലിനെ എടുത്തെറിയുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇപ്പോഴിതാ വിശാലിനൊപ്പമുള്ള ഒരു

ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ബാബുരാജ്. വിശാലിന്റെ പരിക്ക് മാറിയോ എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. ‘പരിക്ക് മാറിയിട്ടില്ല, ആശാന് നല്ല പുറം വേദന ഉണ്ട്’ എന്നും

ബാബുരാജ് പ്രതികരിച്ചു. ‘വിശാലിനു ഇപ്പോഴും ചെറിയ പേടി ഉണ്ട്. അതുകൊണ്ടാണ് ഒരു കൈ പിറകില്‍ ബ്ലോക്ക് ചെയ്‌തെരിക്കുന്നത്’, ‘ഇടിച്ചു ഭിത്തിയില്‍ കയറ്റിയട്ട്. ഒന്നും അറിയാത്തപ്പൊലെ. ഫോട്ടോയ്ക്ക് പോസ് ചെയ്യുവ്വാ…ല്ലേ’, എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …