സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാമിഷനുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്റ്റ് 16 ന് ആരംഭിക്കും.
278 പുരുഷന്മാരും 230 സ്ത്രീകളുമുള്‍പ്പെടെ ജില്ലയില്‍ 508 പേരാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 176 പേര്‍ കന്നഡ മാധ്യമത്തിലാണ് പരീക്ഷ എഴുതുന്നത്.
പട്ടികജാതി വിഭാഗത്തില്‍ 37 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 49 പഠിതാക്കളും പരീക്ഷ എഴുതുന്നുണ്ട്. ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെയാണ് പരീക്ഷാ സമയം. പരീക്ഷയുടെ
ടൈംടേബിള്‍ ചുവടെ ചേര്‍ക്കുന്നു:
ആഗസ്റ്റ് 16 : ഒന്നാം ഭാഷ(മലയാളം/കന്നഡ/തമിഴ്)
ആഗസ്റ്റ് 17 : ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
ആഗസ്റ്റ് 18 : ഇംഗ്ലീഷ്
ആഗസ്റ്റ് 24: ഹിന്ദി
ആഗസ്റ്റ് 25: ഊര്‍ജതന്ത്രം
ആഗസ്റ്റ് 26: ജീവശാസ്ത്രം
ആഗസ്റ്റ് 27: രസതന്ത്രം
ആഗസ്റ്റ് 31: ഗണിതം
സെപ്റ്റംബര്‍ ഒന്ന് : സോഷ്യല്‍ സയന്‍സ്