രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ അടച്ച തിയേറ്റുകളാണ് തുറക്കുന്നത്.
രാജ്യത്തെ 4000 തിയേറ്ററുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് തീരുമാനം.
മഹാരാഷ്ട്രയിലും കേരളത്തിലും തിയേറ്ററുകള്‍ തുറക്കാന്‍ അനുമതിയില്ല. കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കാത്തതിനാല്‍ തിയേറ്ററുകള്‍
തുറക്കാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. തെലങ്കാനയില്‍ മാത്രം 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്,
പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും. ഹോളിവുഡ് ചിത്രം മോര്‍ട്ടല്‍ കോംപാക്‌ട്, തെലുങ്ക് ചിത്രങ്ങളായ ഇഷ്‌ക്, തിമ്മാരുസു, നരസിംഹപുരം തുടങ്ങിയ ചിത്രങ്ങളാണ് പുത്തന്‍ റിലീസുകള്‍.