Breaking News

കശ്​മീരില്‍ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ ; രണ്ട്​ ഭീകരര്‍ കൊല്ലപ്പെട്ടു…

ജമ്മുകശ്​മീരില്‍ സംയുക്​തസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്​ തീവ്ര വാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലാണ്​ സംഭവം. അതെ സമയം കൊല്ലപ്പെട്ടതാരാണെന്ന്​ കശ്​മീര്‍ പൊലീസ്​ വെളിപ്പെടുത്തിയിട്ടില്ല.

ആര്‍മി, പൊലീസ്​, പാരാമിലിറ്ററി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംയുക്​ത സംഘമാണ് ഭീകരര്‍ക്കായി​ തെരച്ചില്‍ ഊര്ജിതമാക്കിയത്. ഏറ്റുമുട്ടലില്‍ രണ്ട്​ പേര്‍ കൊല്ലപ്പെട്ട വിവരം കശ്​മീര്‍ പൊലീസ്​

സ്ഥിരീകരിച്ചു. കഴിഞ്ഞ ജനുവരിക്ക്​ ശേഷം 87ഓളം ഭീകരവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ്​ കശ്​മീര്‍ പൊലീസ്​ വ്യക്​തമാക്കുന്നത്​. ഇതില്‍ മുതിര്‍ന്ന കമാന്‍ഡര്‍മാരും അടങ്ങിയിട്ടുണ്ട് .

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …