അറബിക്കടലില്‍ ഒമാന്‍ തീരത്ത് വ്യാഴാഴ്ച ചരക്കു കപ്പല്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഇറാനെന്ന് ഇസ്രായേല്‍. ലണ്ടന്‍ ആസ്ഥാനമായ സോഡിയാക് മാരിടൈമിനായി സര്‍വീസ് നടത്തിയ എം.വി മെര്‍സര്‍ സ്ട്രീറ്റാണ് വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്.
ഇസ്രായേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഒഫറിന്‍റെതാണ് സോഡിയാക് മാരിടൈം. രണ്ട് നാവികര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ലൈബീരിയന്‍ പതാകയുള്ള ജപ്പാന്‍ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന്‍റെ
വിശദ വിവരങ്ങള്‍ പുറത്തുവരുന്നേയുള്ളൂ. ഇസ്രായേല്‍ ആരോപണങ്ങളെ കുറിച്ച് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ് നാവിക സേനയുടെ സഹായത്തോടെ കപ്പല്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയാണെന്ന് കമ്ബനി വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണം മേഖലയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിടുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നിഴല്‍ യുദ്ധം കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ ഇത് സഹായകമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ആക്രമണത്തിനെതിരെ കടുത്ത പ്രതികരണം ആലോചിക്കുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡൊമിനിക് റാബുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യായര്‍ ലാപിഡ് പറഞ്ഞു.
എന്നാല്‍, സിറിയയിലെ എയര്‍പോര്‍ട്ട് ആക്രമിച്ച ഇസ്രായേലിന് തിരിച്ചടിയാണ് കപ്പല്‍ ആക്രമണമെന്ന് ഇറാന്‍ ടെലിവിഷന്‍ പ്രതികരിച്ചു. ഇതേ സംഭവം നടന്നതിന് പരിസരത്ത് മുമ്ബും ഇറാന്‍, ഇസ്രായേല്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
മൂന്നു വര്‍ഷത്തിനിടെ ഗള്‍ഫ് കടല്‍, ചെങ്കടല്‍, കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലുകളില്‍ മാത്രം 150ലേറെ ആക്രമണങ്ങളാണ് നടന്നത്. പക്ഷേ, ആളപായം അപൂര്‍വമാണ്. അടുത്തിടെ ഇറാന്‍ എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.
സമാന സംഭവത്തില്‍ ഇറാന്‍ നാവിക സേനയുടെ ഏറ്റവും വലിയ കപ്പല്‍ കഴിഞ്ഞ ജൂണില്‍ ഒമാനു സമീപം തീപിടിച്ച് മുങ്ങിയിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY