കോവിഡ് കാലത്ത് നിർധന വിദ്യാർത്ഥികൾക്ക് താങ്ങായി മാറിയിരിക്കുകയാണ് പവിത്രേശ്വരം knnmvhss ലെ പൂർവ്വ വിദ്യാർത്ഥികൾ. കോവിഡ് മൂലം കഷ്ടതകൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് സഹായം നൽകിയത്.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു, എളിയ രീതിയിൽ നടന്ന പ്രോഗ്രാം പ്രമുഖരുടെ സാന്നിധ്യം കൊണ്ടുതന്നെ സമ്പൽ സമൃദ്ധമായിരുന്നു. മുൻ ഹെഡ് മാസ്റ്ററും നിലവിലെ സ്കൂൾ മാനേജരും
ആയ മണിസാർ, എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ നന്ദകുമാർ സർ തുടങ്ങിയവർ പങ്കെടുത്ത പ്രോഗ്രാമിൽ സ്കൂൾ ഹെഡ് മാസ്റ്റർ പ്രസന്നകുമാർ സർ അധ്യക്ഷത വഹിച്ചു .
1998 ബാച്ചിനെ പ്രതിനിധീകരിച്ചു ഗ്രൂപ്പ് പ്രസിഡന്റ് ശ്രീലാൽ , ഗ്രൂപ്പ് സെക്രട്ടറി ബോബി പോൾ , ഗ്രൂപ്പ് അഡ്മിൻ രെമ്യ രമേശ് , ഗ്രൂപ്പ് അഡ്മിൻ അംഗങ്ങളായ ജിനോ ഡേവിഡ് , ശാന്തിലാൽ,
അനുഷ, ഗ്രൂപ്പ് അംഗം മനോജ് കെ*എന്നിവർ പങ്കെടുത്തു . കൂട്ടായ്മയുടെ ഭാഗമായി കഴിഞ്ഞ മാസം നടന്ന ജനറൽ ബോഡി മീറ്റിംഗിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ പ്രോഗ്രാം ആയിരുന്നു സ്നേഹതാളുകൾ എന്ന പേരിൽ നടന്നത്.
1998 sslc ബാച്ചിലെ മുഴുവൻ ആളുകളുടെയും സാമ്പത്തികമായും അല്ലാതെയുമുള്ള സഹായങ്ങൾ ഇനിയും ഉണ്ടാകുമെന്നു പരിപാടിക്ക് നേതൃത്വം വഹിച്ച കൂട്ടായ്മ അംഗങ്ങൾ ഉറപ്പ് നൽകി.
പ്രോഗ്രാമിൽ പങ്കെടുത്ത അധ്യാപകരായ *ജയരാജ് സർ, സ്റ്റാഫ് സെക്രട്ടറി പ്രമോദ് സർ തുടങ്ങിയവർ പരിപാടിയിൽ പങ്കുചേർന്നു.