Breaking News

‘രണ്ട് ഒളിമ്ബിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത’; പി വി സിന്ധുവിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍…

ടോക്യോയിലെ ഒളിമ്ബിക് വേദിയില്‍ നിന്ന് ഇന്ത്യക്കായി ഒരു വെങ്കല മെഡൽ സ്വന്തമാക്കിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍. വെങ്കല മെഡല്‍ നേടിയ സിന്ധുവിന് ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

രണ്ട് ഒളിമ്ബിക് മെഡലുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്ര വിജയം കരസ്തമാക്കിയതിനും മോഹന്‍ലാല്‍ ട്വീറ്റിലൂടെ അഭിനന്ദനം അറിയിച്ചു. മോഹന്‍ലാലിന് പുറമെ മലയാളത്തിലെയും

ബോളിവുഡിലെയുമെല്ലാം നിരവധി താരങ്ങള്‍ സിന്ധുവിന് അഭിനന്ദനം അറിയിച്ചു കഴിഞ്ഞു. ആഗസ്റ്റ് ഒന്നിന് നടന്ന ലൂസേഴ്‌സ് ഫൈനലില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ നേരിട്ടുള്ള

ഗെയിമുകള്‍ക്കു തുരത്തിയാണ് സിന്ധു വെങ്കലമണിഞ്ഞത്. വെങ്കലനേട്ടത്തോടെ ഇന്ത്യയുടെ ഒളിമ്ബിക് ചരിത്രത്തില്‍ രണ്ടു വ്യക്തഗത മെഡലുകള്‍ നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …