Breaking News

സൈനിക നീക്കം ശക്തമാക്കി അഫ്​ഗാനില്‍ പിടിമുറുക്കി ​താലിബാന്‍…

യുഎസ് സേന ദൗത്യം അവസാനിപ്പിച്ച്‌ മടങ്ങുന്ന അഫ്​ഗാനിസ്​താനില്‍ സൈനിക അധിനിവേശം കൂടുതല്‍ ശക്​തമാക്കി താലിബാന്‍ ഭരണകൂടം. ഔദ്യോഗിക സര്‍ക്കാര്‍ ഭരണം

നിലനില്‍ക്കുന്ന ഹെറാത്ത്​, ലഷ്​കര്‍ ഗഹ്​, കാണ്ഡഹാര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ പോരാട്ടം ശക്​തമാണെന്ന്​ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഹെറാത്തില്‍ താലിബാന്‍

മുന്നേറ്റം തടയാന്‍ നൂറുകണക്കിന്​ കമാന്‍ഡോകളെ വിന്യസിച്ചതായി അഫ്​ഗാന്‍ ഭരണകൂടം അറിയിച്ചു.

ഹെല്‍മന്ദിലെ ലഷ്​കര്‍ ഗഹിലും കൂടുതല്‍ സൈനികരെ ഉടന്‍ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ കേന്ദ്രങ്ങളില്‍ അഫ്​ഗാന്‍ സര്‍ക്കാറിനു പുറമെ യു.എസ്​ ബോംബറുകളും ആ​ക്രമണത്തില്‍ പ​ങ്കെടുക്കുന്നുണ്ട്​.

കാണ്ഡഹാറില്‍ ബോംബാക്രമണങ്ങളില്‍ അഞ്ച്​ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായാണ്​ വിവരം. അതെ സമയം ആക്രമണം ശക്​തമായ കാണ്ഡഹാറും ലഷ്​കര്‍ ഗഹും പിടിക്കാനായാല്‍

പരിസരത്തെ അഞ്ച്​ പ്രവിശ്യകള്‍ കൂടി പിടിയിലൊതുക്കല്‍ താലിബാന്​ എളുപ്പമാകും.  മൂന്ന്​ പ്രധാന പട്ടണങ്ങളില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായി അഫ്​ഗാന്‍ സര്‍ക്കാര്‍

സൈനിക വക്​താവ്​ ജനറല്‍ അജ്മല്‍ ഉറമര്‍ ഷിന്‍വാരി അറിയിച്ചു. കാണ്ഡഹാര്‍ വിമാനത്താവളത്തില്‍

റോക്കറ്റ്​ പതിച്ചതോടെ ഇവിടെ തത്​കാലം ആക്രമണം നിര്‍ത്തിവെച്ചിട്ടുണ്ട്​. മൂന്ന്​ റോക്കറ്റുകളാണ് രാത്രിയില്‍​ താലിബാന്‍ ഇവിടെ വര്‍ഷിച്ചത്​. ആളപായം റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. നിലവില്‍ അഫ്​ഗാന്‍ മണ്ണിന്‍റെ പാതിയിലേറെയും നിയന്ത്രിക്കുന്നത്​ താലിബാനാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …