ബുധനാഴ്ച നടത്താനിരിക്കുന്ന ബി.എസ്.സി. നഴ്സിംഗ് പരീക്ഷ കോവിഡ് സാഹചര്യം മനസിലാക്കി മാറ്റി വെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. പരീക്ഷ എഴുതേണ്ട
പകുതിയോളം വിദ്യാര്‍ഥികള്‍ ക്വാറന്റൈനില്‍ ആണെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. കൊവിഡ് ബാധിതരായവരും ക്വാറന്റൈനില്‍ കഴിയുന്നവരും ഒരേ ഹോസ്റ്റലിലാണ് താമസം. പി.പി.ഇ.
കിറ്റ് ധരിച്ച് പരീക്ഷാ എഴുതണമെന്ന അധികൃതരുടെ നിര്‍ദേശത്തില്‍ വിദ്യാര്‍ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അതേസമയം പരീക്ഷ മാറ്റുന്നത് പരിഗണനയിലില്ലെന്നാണ് കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റി അറിയിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY