കാഞ്ഞിരപ്പുഴ മേഖലയില്‍ ഇറങ്ങിയ നായാട്ട്സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മുതുകുറുശ്ശി സ്വദേശിയെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് നായാട്ടിന് ഉപയോഗിക്കുന്ന ഇരുമ്ബ് കൊണ്ട് നിര്‍മിച്ച മുനയുള്ള കുന്തം, ഇരുമ്ബ് ദണ്ഡ് എന്നിവ പിടിച്ചെടുത്തു.
കേസില്‍ നായാട്ട് സംഘത്തിലെ മുഖ്യസൂത്രധാരന്‍ സുന്ദരന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ ഒളിവിലാണ്. അറസ്റ്റിലായ യുവാവിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരവും വനത്തില്‍ അതിക്രമിച്ച്
കയറിയതിനും കേസെടുത്തു. കല്ലടിക്കോടിന് സമീപം വാക്കോടന്‍ മലവാരം, കാഞ്ഞിരപുഴ ഡാം എന്നിവിടങ്ങളിലാണ് സംഘം നായാട്ട് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ ഭാഗത്ത്
വേട്ടനായ്ക്കളുമായി നായാട്ട് സംഘം സഞ്ചരിയ്ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ ഒരാളെ പിടികൂടിയത്. ഇയാളെ ചോദ്യം
ചെയ്തതില്‍ കഴിഞ്ഞ മാസം രണ്ടു തവണ നായാട്ടിന് പോയിരുന്നതായി വ്യക്തമായിട്ടുണ്ട്. ജൂണ്‍ മാസവും നായാട്ട് നടത്തിയിരുന്നു.
കാട്ടുപന്നി, മുയല്‍, മാന്‍ തുടങ്ങിയ മൃഗങ്ങളെയാണ് ഇവര്‍ വേട്ടയാടി പിടിയ്ക്കുക. ഇതിന് വേട്ടനായ്ക്കളെ പരിശീലിപ്പിച്ച് വില്‍പ്പന നടത്താറുണ്ടെന്നും ഇവര്‍ പറയുന്നു. നായാട്ട് സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പുഴയില്‍ നായാട്ട് സംഘമെന്ന് സംശയിയ്ക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കാഞ്ഞിരപ്പുഴയിലെ വിവിധ കടകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച
സിസിടിവി യിലായിരുന്നു നായാട്ട് സംഘമെന്ന് സംശയിക്കുന്ന സംഘം സഞ്ചരിയ്ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
https://youtu.be/bLUYd_fmWD0