Breaking News

പിതൃ സ്മരണകളുമായി വീണ്ടും ഒരു കര്‍ക്കടകവാവ് കൂടി…

പിതൃ സ്മരണകളുമായി വീണ്ടും ഒരു കര്‍ക്കടകവാവ് എത്തുന്നു. കോവിഡ് ഉയര്‍ത്തുന്ന ഭീഷണി കാരണം ബലിഘട്ടങ്ങിളിലേക്കുള്ള പ്രവാഹം കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയുമുണ്ടാകില്ല.

ഈ വര്‍ഷത്തെ കര്‍ക്കടകവാവ് ബലി ഓഗസ്റ്റ് 8, (1196 കര്‍ക്കടകം 23 ) ഞായറാഴ്ചയും അമാവാസി തിഥിയും പൂയം നക്ഷത്രവും കൂടിയ ദിവസത്തിലാണ്. അന്നേ ദിവസം രാവിലെ 9.16 വരെ പൂയം

നക്ഷത്രവും തുടര്‍ന്ന് ആയില്യവും ഇതിലെ വിശേഷം എന്തെന്ന് ചോദിച്ചാല്‍,  പിതൃക്കളുടെയും മോക്ഷത്തിന്റെയും മരണത്തിന്റെയും ആയുസ്സിന്റെയും കാരണക്കാരനായിട്ടുള്ള ഗ്രഹമാണ് ശനി. ഈ ശനിയുടെ സമ്ബൂര്‍ണ ആധിപത്യമാണ് ഈ വര്‍ഷത്തെ കര്‍ക്കടകവാവ് ബലിക്ക് ഉള്ളത്.

കേരളത്തില്‍ തിരുവല്ലം (വല്ലം) തിരുവനന്തപുരം, (മുല്ല) തിരുമുല്ലവാരം (കൊല്ലം), (നെല്ലി) തിരുനെല്ലി (വയനാട്), എന്നിവയാണ് പ്രധാനം. കൂടാതെ രാമേശ്വരം, കാശി, കന്യാകുമാരി, പമ്ബയാറിന്റെ തീരം,

ആലുവ ശിവക്ഷേത്ര മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, വര്‍ക്കല പാപനാശം (ജനാര്‍ദ്ദനസ്വാമിക്ഷേത്രം) അരുവിപ്പുറം നദീതീരം (അരുവിപ്പൂറം ശിവക്ഷേത്രം). ശൈവ, വൈഷ്ണവ ക്ഷേത്രങ്ങള്‍ക്ക്

സമീപം ഉള്ള ജലാശയങ്ങള്‍ ആണ് പലപ്പോഴും ബലിതര്‍പ്പണകേന്ദ്രങ്ങള്‍ ആയി മാറുന്നത്. ഈ പകര്‍ച്ചവ്യാധി കാലത്ത് വീട്ടില്‍ ബലി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സമീപത്തെ ജലാശയത്തില്‍

സമര്‍പ്പിച്ച്‌ സ്നാനം നടത്തിയാല്‍ പിതൃമോക്ഷ പ്രാപ്തിയും പിതൃക്കളുടെ അനുഗ്രഹവും വന്നു

ചേരും. പിതൃക്കളുടെ അനുഗ്രഹത്താല്‍ ഐശ്വര്യം, സല്‍സന്താനം, ബാധ്യതകളില്‍ നിന്ന് മോചനം, സങ്കടമോചനം, ഭവനത്തില്‍ വിവാഹാദി മംഗളകര്‍മ്മ സാദ്ധ്യതകള്‍ എന്നിവ ഉണ്ടാകും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …