ട്രാഫിക്ക് നിയമ ലംഘനത്തിന് തുടര്‍ച്ചയായി പിഴ ലഭിച്ചതോടെ മദ്യലഹരിയില്‍ യുവാവ് ബൈക്ക് കത്തിച്ചു. 4800 രൂപയാണ് 12 തവണയായി ഇയാള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്.
ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിനടക്കം പല തവണയായുള്ള പോലീസ് പരിശോധനയില്‍ പിടിക്കപ്പെട്ടതാണ് ഈ തുക പിഴ ചുമത്താന്‍ കാരണം. തെലങ്കാന വിക്രാബാദ് സ്വദേശിയായ തളരി സങ്കപ്പയാണ് ബൈക്കിന് തീയിട്ടത്.
സങ്കപ്പ ക്വാറി തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം സ്വന്തം ഗ്രാമത്തില്‍ നിന്നും തന്തൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ സങ്കപ്പ വീണ്ടും പോലീസ് പിടിയിലായി. ഇതുവരെ പിഴയിട്ട
പണം മുഴുവന്‍ അടച്ചു ശേഷമേ പോകാന്‍ അനുവദിക്കുകയുള്ളൂ എന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് ബൈക്കുമായി സങ്കപ്പ അതിവേഗം രക്ഷപെടുകയായിരുന്നു. എന്നാല്‍ പോലീസ്
ബൈക്കിനെ പിന്തുടര്‍ന്ന് ചെല്ലുകയായിരുന്നു. പിന്നീട് കണ്ടത് യുവാവ് ബൈക്ക് കത്തിക്കുന്ന കാഴ്‌ച്ചയായിരുന്നു.
എന്തിനാണ് ബൈക്ക് കത്തിച്ചതെന്ന് ചോദിച്ചപ്പോള്‍ നിരന്തരം പിഴ ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇത് ചെയ്തതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് സങ്കപ്പയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.