Breaking News

ഹിമാചലിലെ മണ്ണിടിച്ചില്‍; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 14 പേര്‍ മരിച്ചു, മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല…

ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയ പാതയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 14 പേർ മരിച്ചു. മരിച്ചവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ 13 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.

ദുരന്തത്തിൽ അകപ്പെട്ട ബസിലും കാറിലും ഇനിയും 30 പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. പൂർണ്ണമായി മണ്ണ് മൂടിക്കിടക്കുന്ന ഈ വാഹനങ്ങളിൽ നിന്ന് ആളുകളെ

കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ ദുരന്തപ്രദേശത്ത് ഹിമാചൽ മുഖ്യമന്ത്രി വ്യോമനീരീക്ഷണം നടത്തി. രക്ഷാപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ് വീഴുകയായിരുന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …