നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റെ ആവശ്യം പരിഗണിക്കുന്നത്. ആറ് മാസം
കൂടി സമയം അനുവദിക്കണമെന്നാണ് ജഡ്ജിയുടെ ആവശ്യം. കൊവിഡ് സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് അപേക്ഷയില്‍ ജഡ്ജി വ്യക്തമാക്കിയിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY