Breaking News

വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ വെടിയേറ്റ്‌ അമ്മ മരിച്ചു…

വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ വെടിയേറ്റ്‌ അമ്മ മരിച്ചു. സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ ഇരുപത്തിയൊന്നുകാരിയായ ഷമായ ലിന്‍ ആണ്‌ മരിച്ചത്‌. ജോലി സംബന്ധമായി വീഡിയോ കോള്‍

ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. വീഡിയോ കോളിലുണ്ടായിരുന്ന ആള്‍ വെടിയൊച്ച കേള്‍ക്കുകയും പിറകില്‍ കുഞ്ഞിനെ കാണുകയും ചെയ്‌തു. ഇതോടെ ഇദ്ദേഹം അടിയന്തര നമ്ബരില്‍

വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. ഓഫീസര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും എത്തുമ്ബോള്‍ യുവതി തലയ്‌ക്ക്‌ വെടിയേറ്റ്‌ കിടക്കുകയായിരുന്നു. അതേസമയം, യുവതിയുടെ

ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ കിടന്നിരുന്ന തോക്ക്‌ കുഞ്ഞ്‌ കൈകാര്യം ചെയ്യുമ്ബോള്‍ വെടി പൊട്ടുകയായിരുന്നുവെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …