Breaking News

മുകളില്‍ മെട്രോ സ്​റ്റേഷനുമായി ആദ്യ മാള്‍ ദുബൈയില്‍ വരുന്നു…

ഉയരങ്ങളില്‍ വിസ്​മയം തീര്‍ക്കുന്ന ദുബൈയില്‍ മാളിന്​ മുകളില്‍ മെട്രോ സ്​റ്റേഷന്‍ ഒരുങ്ങുന്നു. ദേരയിലാണ്​ ‘വണ്‍ ദേര’ എന്ന പേരില്‍ മാളും മെട്രോ സ്​റ്റേഷനും ഒരുങ്ങുന്നത്​.

ദുബൈയില്‍ ആദ്യമായാണ്​ ഇത്തരമൊരു മാളും മെട്രോ സ്​റ്റേഷനും ഒരുങ്ങുന്നത്​. ദേര എന്‍റിച്​മെന്‍റ്​ പ്രോജക്​ടി​ന്റെ (ഡി.ഇ.പി) ഭാഗമായി ഇത്​റ ദുബൈയാണ്​ നിര്‍മാതാക്കള്‍. 131 ഹോട്ടല്‍

മുറികള്‍, ഓഫിസ്​ എന്നിവ ഉ​ള്‍പ്പെടുന്നതാണ്​ മാള്‍. ആകര്‍ഷണീയമായ ഘടനയും അസാധാരണമായ രൂപകല്‍പനയുംകൊണ്ട്​

വ്യത്യസ്​ത ലുക്കിലായിരിക്കും മാള്‍ ഉയരുക. മെട്രോ സ്​​റ്റേഷന്​ പുറമെ, ബസ്​ ടെര്‍മിനല്‍, ടാക്​സി, 158 പാര്‍കിങ്​ എന്നിവയും ഉണ്ടാകും. എല്ലാ ഗതാഗത സൗകര്യങ്ങളും മാളിനുള്ളില്‍ ഒരുക്കുകയാണ്​ ലക്ഷ്യം.

ദുബൈയിലെ ഏറ്റവും പഴയ നഗരത്തി​െന്‍റ നവീകരണത്തിനും വികസനത്തിനും വഴിയൊരുക്കുന്നതായിരിക്കും മെട്രോ സ്​റ്റേഷനും മാളുമെന്ന്​ ഇത്​റ ദുബൈ സി.ഇ.ഒ ഇസാം ഗല്‍ദാരി പറഞ്ഞു.

55 ബ്രാന്‍ഡുകളുടെ റി ടെയില്‍ യൂനിറ്റുകള്‍ ഇവിടെയുണ്ടാകും. ദേര എന്‍റിച്മെന്‍റ്​ പ്രോജക്​ടി​െന്‍റ ഭാഗമായി ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഡിസ്​ട്രിക്​റ്റ്​ എട്ട്​, ഒമ്ബത്​ എന്നിവയും നാലാം പാദത്തില്‍ ഡിസ്​ട്രിക്​റ്റ്​ അഞ്ച്​, 10 എന്നിവയും പൂര്‍ത്തിയാകും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …