രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 36,571 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൂടാതെ 540 പേര്‍ക്ക് കൂടി ജീവന് നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 36,555 പേര് രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി ഉയർന്നു. മാര്‍ച്ച് മാസത്തിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്.
150 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. 3,63,605 പേര് നിലവില്‍ ചികിത്സയില്‍ തുടരുന്നു. തുടര്‍ച്ചയായ 25ആം ദിവസവും രാജ്യത്തെ കൊവിഡ്
പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്. നിലവില്‍ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്.