കൊട്ടിയത്ത് പതിനാലുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാള്‍ പിടിയിലായി. പത്തനംതിട്ട ഏനാത്ത് സ്വദേശി എസ്. ശരത്ത് (24) ആണ് അറസ്റ്റിലായത്. മൂന്നുമാസം മുമ്ബ് വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്
വന്ന ഇയാള്‍ പെണ്‍കുട്ടിക്ക് രഹസ്യമായി മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്ത് ചങ്ങാത്തതിലാകുകയായിരുന്നു. തുടര്‍ന്ന് 22 ന് രാത്രി 11ന് പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് വിളിച്ചിറക്കി ബൈക്കില്‍ ഇയാളുടെ
വീടിനടുത്തുള്ള ഷെഡില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും പ്രതിയെയും കണ്ടെത്തി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി
കണ്ടതിനെതുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്സോ പ്രകാരവും ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും കേസ് രജിസ്റ്റര്‍ ചെയ്തു. ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാര്‍, കൊട്ടിയം ഇന്‍സ്പെക്ടര്‍
എം.സി. ജിംസ്റ്റല്‍, എസ്.ഐമാരായ സംഗീത എസ്.ആര്, അഷ്ടമന്‍ പി.ജി, എ.എസ്.ഐ സുനില്‍കുമാര്‍, എസ്.സി.പി.ഒ ബുഷ്റ മോള് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.