Breaking News

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട്…

കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ നിയന്ത്രണങ്ങള്‍

അറിയിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡ് തമിഴ്‌നാട് സ്ഥാപിച്ചു. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് മുന്നറിയിപ്പ് സന്ദേശമുള്ളത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കുകയോ,

രണ്ട് ഡോസ് വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണമെന്ന് ബാനറില്‍ പറയുന്നു. അല്ലാത്ത പക്ഷം അതിര്‍ത്തി കടക്കാനാകില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇ പാസും നിര്‍ബന്ധമാണ്.

ആര്യങ്കാവ് ഔട്ട്‌പോസ്റ്റിനോട് ചേര്‍ന്നാണ് പോലീസ്, റവന്യു വകുപ്പ് പരിശോധന നടത്തുന്നത്. അതേസമയം കേരളത്തിലേക്കുള്ള പ്രവേശനത്തിന് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇ പാസും മാത്രമാണ് ആവശ്യപ്പെടുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …