അഫ്ഗാനിസ്ഥാനില്‍ ഓഗസ്റ്റ് 31-ന് അമേരിക്ക സമ്ബൂര്‍ണ സൈനിക പിന്മാറ്റം നടത്തുന്നതിന് മുന്നോടിയായി കാബൂളിലുള്ള ഈഗിള്‍ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത് യുഎസ് സൈന്യം.
സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐ.എ) യുടെ കാബൂളിലെ ബേസാണിത്. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് ഈഗിള്‍ ബേസ്. തന്ത്രപ്രധാനമായ രേഖകള്‍, ഉപകരണങ്ങള്‍
എന്നിവ താലിബാന്റെ കൈവശം എത്താതിരിക്കാനാണ് ഈഗിള്‍ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതെന്ന് വാഷിങ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ഈ
വിഷയത്തില്‍ സിഐഎ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്ഗാന്‍ തീവ്രവാദ വിരുദ്ധ സേനയ്ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും പരിശീലനം നല്‍കിവന്നത് ഈഗിള്‍ ബേസിലാണ്.
വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്ഫോടനം നടന്നതിന് തൊട്ട് പിന്നാലെയാണ് സിഐ.എ ഔട്ട്പോസ്റ്റ് അമേരിക്കന്‍ സൈന്യം നശിപ്പിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തില്‍ 169 അഫ്ഗാന്‍ പൗരന്മാരും 13 അമേരിക്കക്കാരും കൊല്ലപ്പെട്ടിരുന്നു. അതിനിടെ അമേരിക്കന്‍ സൈനികരെ വീണ്ടും ആക്രമിക്കുമെന്ന് യു.എസ്.എംബസി മുന്നറിയിപ്പ് നല്‍കി. കാബൂള്‍ വിമാനത്താവളത്തിലെ നാല് കവാടങ്ങളിലുമായി തങ്ങിയിരിക്കുന്ന
എല്ലാ അമേരിക്കന്‍ പൗരന്മാരോടും ഉടന്‍ സ്ഥലത്തുനിന്നും മാറണമെന്നാണ് നിര്‍ദ്ദേശം. ‘അമേരിക്കന്‍ പൗരന്മാരും സൈനികരും കാബൂളിലെ വിമാനത്താവളത്തിന് ചുറ്റുമുള്ള നാല് കവാടങ്ങളില്‍ നിന്നും എത്രയും പെട്ടന്ന് പിന്മാറണം.
അബ്ബേ ഗേറ്റ്, ഈസ്റ്റ് ഗേറ്റ്, നോര്‍ത്ത് ഗേറ്റ്, ന്യൂ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ ഗേറ്റ് എന്നിവിടങ്ങളില്‍ നിന്നും എത്രയും പെട്ടന്ന് പിന്മാറണം.’ കാബൂളിലെ യു.എസ്.എംബസ്സി മുന്നറിയിപ്പില്‍ പറയുന്നു. രണ്ടു ദിവസം മുമ്ബാണ് അബ്ബേ കവാടത്തിലും
ഹോട്ടല്‍ പരിസരത്തുമായി ഐ.എസ്.ചാവേര്‍ ആക്രമണം നടത്തിയത്. അബ്ബേ കവാടത്തില്‍ സുരക്ഷ നോക്കിയിരുന്ന 13 സൈനികരാണ് കൊല്ലപ്പെട്ടത്. ഐ.എസ് ഭീകര നേതാവിനെ വകവരുത്തിക്കൊണ്ടാണ്
അമേരിക്ക 24 മണിക്കൂറിനുള്ളില്‍ തിരിച്ചടിച്ചത്. ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് കാറില്‍ സഞ്ചിരിക്കുകയായിരുന്ന നേതാവിനെ വധിച്ചതെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നു.