പി.എസ് പ്രശാന്ത് പാര്‍ട്ടി വിടാനൊരുങ്ങുന്നു. പ്രതികരണത്തിന്റെ പേരില്‍ പാര്‍ട്ടി സസ്‌പെന്റ് ചെയ്ത കെപിസിസി സെക്രട്ടറിയാണ് പ്രശാന്ത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ച് രാഹുല്‍ ഗാന്ധിക്ക് പ്രശാന്ത് കത്ത് നല്‍കി.
കെ സി വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്ന് കത്തില്‍ പറയുന്നു. കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ വേണുഗോപാലാണെന്നും, കെ സി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ ആക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, താരിഖ് അന്‍വറിനെ കേരളത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഗ്രൂപ്പുകള്‍ രംഗത്തെത്തി. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്തയയ്ക്കുമെന്ന് എ, ഐ ഗ്രൂപ്പുകള്‍ അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY