Breaking News

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ് ;132 മരണം ; ഉറവിടം അറിയാത്ത 1061 രോഗികള്‍ ; ഏറ്റവും കൂടുതല്‍ രോഗികള്‍ തൃശ്ശൂരില്‍…

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,13,92,529 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 22,563 പേര്‍ രോഗമുക്തി നേടി.

തൃശൂര്‍ 3177
എറണാകുളം 2315
കോഴിക്കോട് 1916
പാലക്കാട് 1752
തിരുവനന്തപുരം 1700
കൊല്ലം 1622
മലപ്പുറം 1526

ആലപ്പുഴ 1486
കണ്ണൂര്‍ 1201
കോട്ടയം 1007
പത്തനംതിട്ട 634
ഇടുക്കി 504
വയനാട് 423
കാസര്‍ഗോഡ് 359

18,436 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1061 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തൃശൂര്‍ 3164
എറണാകുളം 2268
കോഴിക്കോട് 1869
പാലക്കാട് 1082
തിരുവനന്തപുരം 1596
കൊല്ലം 1610
മലപ്പുറം 1458

ആലപ്പുഴ 1445
കണ്ണൂര്‍ 1111
കോട്ടയം 950
പത്തനംതിട്ട 624
ഇടുക്കി 497
വയനാട് 414
കാസര്‍ഗോഡ് 348

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, കൊല്ലം 9, തൃശൂര്‍, പാലക്കാട് 7 വീതം, വയനാട്, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട, ആലപ്പുഴ 4 വീതം, എറണാകുളം 3, തിരുവനന്തപുരം, കോഴിക്കോട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …