Breaking News

പുതുവര്‍ഷത്തില്‍ വിവാഹേതര ബന്ധങ്ങള്‍ കൂടുന്നുവെന്ന് ഡേറ്റിംഗ് ആപ്പ്; കേരളത്തിലെ ഈ നഗരവും പട്ടികയില്‍..

വിവാഹേതര ബന്ധങ്ങള്‍ക്ക് കാരണമാകുന്നത് പലപ്പോഴും ദാമ്ബത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളും വിരസതയുമാകാം. വിവാഹ ജീവിതത്തിന് പുറത്തേയ്ക്ക് പുതിയ കൂട്ടുകള്‍ തേടി പോകുന്നവരുടെ എണ്ണം ഇന്ന്‍ കുറവല്ല.

ഇതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ യാതൊരുവിധ വ്യത്യാസങ്ങളും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുഞ്ഞിനെ കട്ടിലിലെ അറയില്‍ അടച്ച്‌ യുവതി കാമുകനൊപ്പം ഒളിച്ചോടി; ശ്വാസംകിട്ടാതെ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം…

വിവാഹിതരായ എട്ട് ലക്ഷം ഇന്ത്യന്‍ പുരുഷന്മാരും സ്ത്രീകളും ബെംഗളൂരുവിലെ ടെക് ഹബില്‍ നിന്ന് വിവാഹേതര ഡേറ്റിങ് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തതായി പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ജനുവരി ആദ്യ വാരത്തില്‍ ദമ്പതികളുടെ ജോലി പുനരാരംഭിക്കുകയും കുട്ടികളുടെ ശൈത്യകാല അവധിക്കാലം അവസാനിക്കുകയും ചെയ്തപ്പോള്‍, ആപ്ലിക്കേഷനിലെ ട്രാഫിക് കുത്തനെ കൂടുകയായിരുന്നുവെന്നാണ് കണക്ക്.

2019 നവംബറില്‍, ആപ്ലിക്കേഷനില്‍ ഏറ്റവും കൂടുതല്‍ പുരുഷന്മാര്‍ ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, പൂനെ, ന്യൂഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, അഹമ്മദാബാദ്,

വീണ്ടും കൊടുംക്രൂരത; പത്തൊമ്പതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി; പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡ് കടത്തി; 52 കാരന്‍ പിടിയില്‍..

ജയ്പൂര്‍, ചണ്ഡിഗഡ്, ലഖ്‌നൗ, കൊച്ചി, നോയിഡ, വിശാഖപട്ടണം, നാഗ്പൂര്‍, സൂററ്റ്, ഇന്‍ഡോര്‍, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ നിന്നുള്ളവരായിരുന്നു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ബെംഗളൂരു, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, പൂനെ, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, ചണ്ഡിഗഡ്, അഹമ്മദാബാദ്, ജയ്പൂര്‍, കൊച്ചി,

നോയിഡ, ലഖ്‌നൗ, ഇന്‍ഡോര്‍, സൂറത്ത്, ഗുവാഹത്തി, നാഗ്പൂര്‍, ഭോപ്പാല്‍ എന്നീ നഗരങ്ങളില്‍ നിന്നുള്ളവരാണ് സ്ത്രീകളില്‍ മുന്നിട്ടു നില്‍ക്കുന്നത്.

ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്ലേഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഇന്ത്യയിലെ ‘ വിശ്വസ്ഥരല്ലാത്ത ദമ്പതികളുടെ’ ആസ്ഥാനം ബെംഗളൂരുവാണ്. രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്തയും മൂന്നാം സ്ഥാനത്ത് മുംബൈയുമാണ്.

വിരസമായ വിവാഹ ജീവിതത്തോടുള്ള മടുപ്പാണ് ഇവരില്‍ 77 ശതമാനത്തേയും ഡേറ്റിംഗ് ആപ്പുകളില്‍ എത്തിച്ചതെന്ന് സര്‍വെ ചൂണ്ടികാട്ടുന്നു.

567 ശതമാനത്തിലധികം വളര്‍ച്ചാ നിരക്കാണ് ഇത് കാണിക്കുന്നത്. വിവാഹേതര ബന്ധങ്ങള്‍ തിരയുന്ന വ്യക്തികള്‍ക്കിടയില്‍ ഡേറ്റിങ് ആപ്ലിക്കേഷന്റെ ജനപ്രീതി വര്‍ധിക്കുന്നതായി ഫ്രഞ്ച് ഓണ്‍ലൈന്‍ ഡേറ്റിങ് കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം കണക്കുകള്‍ പറയുന്നു.

ന്യൂ ഇയര്‍ കഴിഞ്ഞ സമയം ആയതിനാലാണ് ഡേറ്റിങ് ആപ്ലിക്കേഷനിലെ ഉപയോക്താക്കളുടെ ഇത്ര പെട്ടെന്നുള്ള കുതിപ്പിന് പിന്നിലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുതുവര്‍ഷത്തിനു ശേഷം തൊട്ടടുത്തുള്ള ദിവസങ്ങളില്‍ സബ്‌സ്‌ക്രിപ്‌ഷനുകളില്‍ വന്‍ കുതിച്ചുചാട്ടമാണ് കണ്ടത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …