Breaking News

ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്‌റയ്ന്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കി

ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്‌റയ്ന്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കി. സെപ്തംബര്‍ മൂന്നു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക.

റെഡ് ലിസ്റ്റില്‍നിന്ന് നീക്കിയ രാജ്യങ്ങളില്‍നിന്ന് വരുന്ന, രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത് അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പിസിആര്‍ പരിശോധനയുടെ ആവശ്യമില്ല.

ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാന്‍, പാനമ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ നിന്നും മാറ്റിയത്.

ബോസ്‌നിയ, സ്ലൊവേനിയ, ഏത്യോപ്യ, കോസ്റ്ററിക്ക, ഇക്വഡോര്‍ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ബഹ്‌റയ്‌നിലേക്ക്് പ്രവേശനം നല്‍കില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …