Breaking News

താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിലെ ചൈനീസ് പകര്‍പ്പിന്റെ അവകാശം വിറ്റു പോയത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ നാഴികക്കല്ല് ആകാന്‍ സാധ്യതയുള്ള ചിത്രം ചൈനയില്‍ പ്രീ- റിലീസ് ബിസിനസ്സില്‍ നേടിയത് 250 കോടിയോളമാണ്.

കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍…

കൂടാതെ ചിത്രത്തിന്റെ സാറ്റലൈറ്റ് ഓവര്‍സീസ് മ്യൂസിക് അടക്കം വിട്ടുപോയതാണ് ഇത്ര വലിയ തുക ഇടം നേടാന്‍ കാരണമായത്.

ഇപ്പോഴിതാ ചിത്രത്തെ സംബന്ധിക്കുന്ന വളരെ സുപ്രധാനപരമായ ഒരു അണിയറ വിശേഷം പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വോയിസ് മോഡുലേഷനില്‍ അസാമാന്യ കാഴ്ചവയ്ക്കുന്ന ഇന്ത്യയിലെ തന്നെ ചുരുക്കം ചില നടന്മാരില്‍ മുന്‍പന്തിയില്‍ തന്നെയുള്ള മമ്മൂട്ടി മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ നറേഷന്‍ പറയുന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ‘1971:ബിയോണ്ട് ബോര്‍ഡേഴ്സ്’, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി വോയ്സ് നരേഷന്‍ ചെയ്തിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്ന ഔദ്യോഗികമായ പ്രഖ്യാപനത്തിനായി ഏവരും കാത്തിരിക്കുകയാണ്.

മോഹന്‍ലാല്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യം എത്തുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് വളരെ വലിയ കൗതുകമാണ് നല്‍കുന്നത്. ബഡ്ജറ്റ് കൊണ്ടും താര സാന്നിധ്യങ്ങള്‍ കൊണ്ടും മരക്കാര്‍ ഒരു വലിയ ചിത്രമായി മാറി കഴിഞ്ഞു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …