സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിക്ക് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,280 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാപരം പുരോഗമിക്കുന്നത്.
ഗ്രാമിന് 30 രൂപ കുറഞ്ഞ് 4410 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില ഇന്ന്. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
സെപ്റ്റംബര്‍ 4,5,6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില. മൂന്നു ദിവസം മാറ്റമില്ലാചതെ തുടര്‍ന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞിരുന്നു.