കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്നതോടെ അമ്മയും രണ്ടു പെണ്മക്കളും പെരുവഴിയിലായി. കടവല്ലൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡിലെ കാരുകുളം പൊറ്റയില്‍ പരേതനായ രാജെന്റ ഭാര്യ ഉമാദേവിയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. വര്‍ഷങ്ങള്‍ക്കു മുമ്ബ് പിതാവ് മരിച്ചതോടെ പ്രായപൂര്‍ത്തിയായ രണ്ടു പെണ്മക്കളുമൊത്ത് അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്നതില്‍ ഭയന്ന് രാത്രികാലങ്ങളില്‍ ഇവര്‍ അനുജെന്റ വീട്ടിലാണ് ഉറങ്ങാന്‍ പോയിരുന്നത്.
ഈ സമയത്ത് അപകടം സംഭവിച്ചതിനാല്‍ ദുരന്തം ഒഴിവായി. വീടിെന്റ ഹാളും അടുക്കളയും ഇതിനോട് ചേര്‍ന്ന മുറിയും ഭാഗികമായി തകര്‍ന്നു. കൂലിപ്പണിക്കു പോയി കുടുംബം പോറ്റുന്ന ഉമാദേവി വീടിന് വര്‍ഷങ്ങളായി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്കി കാത്തിരിക്കുകയായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY