Breaking News

ഇരട്ട​സഹോദരന്‍റെ സഹായത്തോടെ മുങ്ങിനടന്ന കുറ്റവാളി ഒമ്ബതുവര്‍ഷത്തിന്​ ശേഷം പൊലീസ്​ പിടിയില്‍…

ഇരട്ട സഹോദരന്റെ സഹാ​യത്തോടെ​ ഒമ്ബതുവര്‍ഷം പൊലീസിനെ വെട്ടിച്ച്‌​ നടന്ന കുറ്റവാളിയെ പൊലീസ്​ പിടികൂടി. ഛത്തീസ്​ഗഡിലെ ഭിലായ്​ പ്രദേശത്താണ്​ സംഭവം. നിരവധി കേസുകളില്‍ പ്രതിയായ രാം സിങ്​ പോര്‍​ട്ടെയെയാണ്​ പൊലീസ്​ പിടികൂടിയത്​. പോര്‍​ട്ടെയോട്​ രൂപസാദൃശ്യമുള്ള ഒരു ഇരട്ട സഹോദരനെയാണ്​ കുറ്റകൃത്യങ്ങള്‍ക്ക്​ ശേഷം പൊലീസ്​ പിടികൂടുക.

പിടികൂടിയത്​ സഹോദരനെയാണെന്ന്​ പൊലീസ്​ തിരിച്ചറിയു​മ്പോഴേക്കും യഥാര്‍ഥ പ്രതി രക്ഷപ്പെട്ടിരിക്കും. പുല്‍ഗാവ്​ പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സു​ഭദ്രയെന്ന ആരോഗ്യ​പ്രവര്‍ത്തകയെ കബളിപ്പിച്ച്‌​ പോര്‍​ട്ടെ രണ്ടുലക്ഷം രൂപ തട്ടിയിരുന്നു. താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന്​ കാട്ടി 35കാരിയായ സുഭദ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോര്‍​ട്ടെക്ക്​ പുറമെ ഇയാളുടെ സഹായികളായ സൗരങ്ക്​ സിങ്​, രാജ്​മല്‍ നേതം, രാഹുല്‍ എന്നിവ​ര്‍ക്കെതിരെയും കേസെടുത്തിരുന്നു. 2012ലാണ്​ പോര്‍​ട്ടെയുമായി യുവതി പരിചയത്തിലാകുന്നത്​. തന്‍റെ രോഗശാന്തിക്കെന്ന പേരില്‍ പോര്‍​ട്ടെ തനിക്ക്​ ഔഷധ ചെടികള്‍ നല്‍കി. എന്നാല്‍, അവയുടെ ഉപയോഗം കൊണ്ടും തനിക്ക്​ രോഗശാന്തി ലഭിക്കാതെ വന്നതോടെ പോര്‍​ട്ടെയെ ബന്ധപ്പെടാന്‍ ശ്രമിച്ചു.

അപ്പോഴേക്കും പോര്‍​ട്ടെയും സംഘവും സ്​ഥലംവിട്ടിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട്​ 2012-2015 കാലയളവില്‍ രാജ്​മലിനെയും സൗരങ്കിനെയും രാഹുലിനെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. പ്രധാന പ്രതിയായ പോ​ര്‍​ട്ടെയെ പിടികൂടാനും സാധിച്ചില്ല. പോര്‍​ട്ടെയും ഗ്രാമത്തിന്​ സമീപം തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല.

എല്ലാ തവണവും പോര്‍​ട്ടെ എത്തിയെന്ന വിവരം ലഭിച്ച്‌​ വീട്ടിലെത്തുമ്പോൾ സഹോദരന്‍ ലക്ഷ്​മണിനെയാണ്​ പൊലീസ്​ പിടികൂടുക. ലക്ഷ്​മണിന്‍റെ ഉത്തരങ്ങള്‍ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുകയും പോര്‍​ട്ടെക്ക്​ രക്ഷപ്പെടാന്‍ സമയം ലഭിക്കുകയും ചെയ്യും. ഒമ്ബതുവര്‍ഷമായി ഇത്​ തുടര്‍ന്നിരുന്നു.

കഴിഞ്ഞദിവസം പോര്‍​ട്ടെ എത്തിയത്​ അറിഞ്ഞ്​ പൊലീസ്​ ഇരുവരുടെയും ​ഗ്രാമത്തിലെത്തി. പതിവുപോലെ ലക്ഷ്​മണിനെ പിടികൂടുകയും ചെയ്​തു. എന്നാല്‍, ലക്ഷ്​മണിനെ നിര്‍ദയമായി ചോദ്യം ചെയ്യുകയായിരുന്നു പൊലീസ്​. ഇതോടെ സഹോദരന്‍ ബോരി ഗ്രാമത്തിലുണ്ടെന്ന വിവരം ലക്ഷ്​മണ്‍ പൊലീസിനോട്​ പറഞ്ഞു. തുടര്‍ന്ന്​​ പൊലീസെത്തി അറസ്റ്റ്​ ​രേഖപ്പെടുത്തുകയായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …