ആറ് ഭീകരരെ പിടികൂടിയ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. ദില്ലി പൊലീസ് പിടികൂടിയ ആറ് ഭീകരരെയും 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദില്ലി അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ് ആയുധങ്ങളുമായി ഇവരെ പിടികൂടിയത്.
ദില്ലി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ സംഘമാണ് ദില്ലിയിലും സമീപ സംസ്ഥാനങ്ങളില്‍ നിന്നുമായി ആറ് ഭീകരരെ കഴിഞ്ഞ ദിവസം പിടികൂടിയത്. പിടിയിലായ ജന്‍ മുഹമ്മദ് ഷേക്ക് , ഒസാമ , മൂല്‍ ചന്ദ്, മുഹമ്മദ് അബൂബക്കര്‍, സീഷാന്‍, ജാവേദ് എന്നിവരെ 14 ദിവസത്തേക്ക് ആണ് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ഉത്സവ സീസണില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ ആക്രമണത്തിന് ആണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നത്. മൂന്ന് പേരെ ഉത്തര്‍പ്രദേശില്‍ നിന്നും 2 പേരെ ദില്ലിയില്‍ നിന്നും ഒരാളെ രാജസ്ഥാനില കോട്ടയില്‍ നിന്നുമാണ് പിടികൂടിയത്. ദില്ലി ജാമിയ നഗര്‍ സ്വദേശി ഒസാമ, സീഷന്‍ എന്നിവര്‍ പാകിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയവരാണ്. ചാവേറുകളാകാനും ഇവര്‍ പരിശീലിച്ചിരുന്നു.
രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു സംഘം ആയുധങ്ങളും സ്ഫോടക വസ്തുകളും എത്തിക്കുക, മറ്റൊരു സംഘം ഹവാല പണം എത്തിക്കുക എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ ശൃംഖലയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഇവര്‍ക്ക് പരിശീലനം ലഭിച്ച സ്ഥലത്ത് ബംഗ്ലാ ഭാഷ സംസാരിക്കുന്ന മറ്റ് ചിലര്‍ കൂടി ഉണ്ടായിരുന്നതായി പ്രതികള്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.