പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങള്‍ നടത്താനോ തൻ്റെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തമിഴ് നടൻ വിജയ് മദ്രാസ് ഹൈക്കോടതിയില്‍. മാതാപിതാക്കള്‍ക്കും മറ്റ് ഒമ്പതു പേര്‍ക്കെതിരെയുമാണ് വിജയ് കോടതിയെ സമീപിച്ചത്.
പിതാവ് എസ് എ ചന്ദ്രശേഖര്‍, മാതാവ് ശോഭ, ബന്ധുവും ആരാധകരുടെ സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ ഭാരവാഹിയുമായ പത്മനാഭന്, സംഘടനയുടെ 8 ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് നടന് കോടതി നടപടി ആവശ്യപ്പെട്ടത്.
വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ടിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമീഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിനെതിരെ വിജയ് രംഗത്തുവന്നിരുന്നു. തനിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നായിരുന്നു നടന്റെ പ്രതികരണം.
NEWS 22 TRUTH . EQUALITY . FRATERNITY