ഓണ്‍ലൈന്‍ വസ്ത്ര വില്പനയുടെ മറവിലെ തട്ടിപ്പില്‍ ഹൈറേഞ്ചില്‍ നൂറിലധികം പേര്‍ക്ക് പണം നഷ്ടമായി. കട്ടപ്പന നരിയംപാറ സ്വദേശിയായ പ്രവീണിെന്റ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് പ്രവീണ്‍ റെയ്ന്‍കോട്ട് പണം നല്കി ബുക്ക് ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും റെയ്ന്‍ കോട്ട് കിട്ടിയില്ല. പരസ്യത്തിലെ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്.
ഇത്തരം നിരവധി തട്ടിപ്പ് സംഘങ്ങള്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴി കയറ്റുമതി നിലവാരമുള്ള വസ്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്കെന്ന പരസ്യവാചകത്തോടെയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ ഒരാളുടെ പരസ്യവാചകം കയറ്റുമതി ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്കെന്നായിരുന്നു. ഇത്തരം തട്ടിപ്പിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് കൂടുതലും മലയാളികള്‍ തന്നെയാണ്.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഹൈറേഞ്ചില്‍ നൂറിലധികംപേര്‍ക്ക് പണം നഷ്ടപ്പെട്ടതായാണ് വിവരം. 1000 രൂപയില്‍ താഴെയായതിനാല്‍ പലരും വിവരം പുറത്തുപറയുവാനും തയാറാകുന്നില്ല. പരസ്യത്തിലെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.