കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ നേതൃത്വത്തിലുള്ള ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പത്തുമാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമാണ് സെപ്റ്റംബര്‍ 17ലെ ഭാരത് ബന്ദ്.
ഭാരത് ബന്ദില്‍ അണിനിരക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും നേതാക്കളോടും മുന്നണികളോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ‘കര്‍ഷകരുടെ അഹിംസാത്മക സത്യാഗ്രഹം ഇന്നും തുടരുന്നു. എന്നാല്‍ ചൂഷക സര്‍ക്കാര്‍ ഇത് ഇഷ്ടപ്പെടുന്നില്ല.
അതിനാലാണ് ഇന്ന് ഞങ്ങള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്’ -ഞാന്‍ കര്ഷകര്െക്കാപ്പം നില്ക്കുന്നു എന്ന ഹാഷ്ടാഗ് പങ്കുവെച്ച് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.