Breaking News

ശരീരം മുഴുവന്‍ സ്‌ഫോടക വസ്തുക്കള്‍; അതിര്‍ത്തികളില്‍ ചാവേര്‍ സൈനിക ബറ്റാലിയന്‍ രൂപീകരിച്ച്‌ താലിബാന്‍‍…

ചൈനയും താജിക്കിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന ബഡാക്ഷനില്‍ ‘ലഷ്‌കര്‍-ഇ-മന്‍സൂരി’ എന്ന പേരില്‍ ചാവേറുകളുടെ പ്രത്യേക ബറ്റാലിയന്‍ താലിബാന്‍ രൂപീകരിച്ചു. ബഡാക്ഷന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ മുല്ല നിസാര്‍ അഹ്മദ് അഹമ്മദിലാണ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രത്യേക ബറ്റാലിയന്‍ വിന്യസിക്കുമെന്ന് വ്യക്തമാക്കിയത്.

ശരീരം മുഴുവന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വസ്ത്രങ്ങള്‍ ധരിച്ചവരാണ് ഈ ബറ്റാലിയനില്‍ ഉള്ളത്. അമേരിക്കന്‍ സൈന്യത്തിനെ തോല്‍പ്പിച്ചതില്‍ ഈ ബറ്റാലിയന്റെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് അഹ്മദി സൂചിപ്പിച്ചു, അവര്‍ സ്‌ഫോടനാത്മക വസ്തുക്കളുമായി ആക്രമിച്ചു കയറി അഫ്ഗാനിസ്ഥാനിലെ യുഎസ് താവളങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു പതിവ്.

‘ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ ചാവേറുകളാണ്. അല്ലാഹുവിനായി സ്വയം സമര്‍പ്പിക്കുന്നവരാണെന്നും ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തികളിലാകും ഇവരെ വിന്യസിക്കുക. മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്നതും ഇവരായിരുന്നു.

കൂടാതെ, കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവരുടെ ഏറ്റവും സജ്ജീകരിച്ചതും മികച്ച പരിശീലനം ലഭിച്ചതുമായ മറ്റൊരു താലിബാനി ബറ്റാലിയന്‍ ‘ബദ്രി 313’ യെ വിന്യസിച്ചെന്നും അഹമ്മദി പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …