എസിക്ക് തീ പിടിച്ച് ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. മധുരയിലാണ് സംഭവം. ആനയൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന ശതികണ്ണനും ശുഭയുമാണ് മരിച്ചത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ദമ്ബദികളുടെ ജീവന് രക്ഷിക്കാനായില്ല. ദമ്ബതികള്‍ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു സംഭവം.
എസിക്കുളളില്‍ നിന്ന് പുക പടരുകയും പെട്ടന്ന് തന്നെ മുറി മുഴുവന്‍ തീ പിടിക്കുകയും ആയിരുന്നു.ഫയര്‍ ആന്‍ഡ് റെസ്ക്യൂ ജീവനക്കാര്‍ എത്തിയാണ് വീട്ടിലെ തീ അണച്ചത്. തുടര്‍ന്ന് ദമ്ബതികളെ മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്ന് പോലീസ് വ്യക്തമാക്കി.