Breaking News

മയക്കുമരുന്ന് വിതരണം ചെയ്തത് ബോളിവുഡ് നടന്മാര്‍, ഷാരൂഖിന്റെ ഡ്രൈവറെ ചോദ്യം ചെയ്തു, ആര്യന് മയക്കുമരുന്ന് കിട്ടിയത് ഇങ്ങനെ…

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിലായതിന് പിന്നാലെ കേസില്‍ ബോളിവുഡിന്റെ പങ്കിനായി അന്വേഷണം തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഹോളിവുഡിന് വരെ ഈ വിഷയത്തില്‍ പങ്കുണ്ടെന്നാണ് എന്‍സിബി പറയുന്നത്. ഷാരൂഖിന്റെ ഡ്രൈവറെ അടക്കം എന്‍സിബി ചോദ്യം ചെയ്ത് കഴിഞ്ഞു.

ഇതിനിടെ നടി ഷെര്‍ലിന്‍ ചോപ്ര മുമ്ബ് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ ഐപിഎല്‍ മത്സരത്തിന് ശേഷം നടത്തിയ പാര്‍ട്ടിയില്‍ മയക്കുമരുന്ന് പരസ്യമായി ഉപയോഗിക്കുന്നവരെ കണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

ഇത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖ നടന്മാര്‍ക്ക് മയക്കുമരുന്ന് കടത്തുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇവരുടെ കുടുംബാംഗങ്ങളും ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തിയിരുന്നു. വലിയ അളവില്‍ ഇവര്‍ വിദേശത്തേക്ക് അടക്കം മയക്കുമരുന്ന് എത്തിച്ചുവെന്നാണ് വിവരം.

ഇവര്‍ കാരിയര്‍മാരായി പ്രവര്‍ത്തിച്ചോ എന്നും സംശയമുണ്ട്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യനുമായി മയക്കുമരുന്ന് പങ്കിട്ടത് അര്‍ബാസ് മെര്‍ച്ചെന്റാണ്. ഈ കാരണം കൊണ്ടാണ് എന്‍സിബി ആര്യന്റെ ജാമ്യത്തെ എതിര്‍ക്കുന്നത്. അഞ്ച് ദിവസത്തോളം എന്‍സിബി കസ്റ്റഡിയിലായിരുന്നു ആര്യന്‍. ജാമ്യത്തിനായി ശ്രമിച്ചെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു.

കേസില്‍ ഷാരൂഖിന്റെ ഡ്രൈവറെയും എന്‍സിബി വിളിച്ച്‌ വരുത്തിയിരുന്നു. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് എന്‍സിബിക്ക് ലഭിച്ചിരിക്കുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖരുടെ നമ്ബറുകള്‍ ഇവരുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ്. കോഡ് രൂപത്തിലാണ് ഈ നമ്ബറുകള്‍ എഴുതിയിരുന്നത്.

ഇതിലൊരു പ്രതിയുടെ മൊബൈലിലായിരുന്നു കോഡ് രൂപത്തില്‍ ഈ നമ്ബറുകള്‍ സൂക്ഷിച്ചിരുന്നത്. ഹോളിവുഡ് നടന്മാര്‍ക്ക് മയക്കുമരുന്ന് എത്തിച്ച്‌ നല്‍കാമെന്ന് ഈ ചാറ്റില്‍ ഇവര്‍ പറയുന്നുണ്ട്. വിദേശത്തേക്കും ഇവര്‍ മയക്കുമരുന്ന് എത്തിച്ചു എന്നാണ് വ്യക്തമാകുന്നത്. ഇതോടെ കേസ് അന്താരാഷ്ട്ര തലത്തിലേക്കാണ് നീളുന്നത്.

ഷാരൂഖിന്റെ ഡ്രൈവറുടെ മൊഴിയും എന്‍സിബി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ മുംബൈയിലെ പലയിടങ്ങളിലായി ഇവര്‍ റെയ്ഡും നടത്തി. ഗൊറേഗാവില്‍ അടക്കമാണ് റെയ്ഡ് നടന്നത്. ശിവരാജ് രാംദാസ് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 20 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …