കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് അനുമതി. രണ്ടുമുതല്‍ പതിനെട്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാനുള്ള കോവാക്‌സിനാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. മൂന്നുവട്ട ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നല്‍കിയിരുന്നു.
ഇത് പരിശോധിച്ച ശേഷമാണ് അടിയന്തര ആവശ്യത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. എന്നുമുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് കേന്ദ്രം പിന്നീട് വ്യക്തമാക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അനുമതി നല്‍കാന്‍ നടപടികള്‍ വേഗത്തിലാക്കിയത്.