Breaking News

കായംകുളം താപനിലയത്തില്‍ അവശേഷിക്കുന്ന ഇന്ധനം ഗുജറാത്തിലേക്കു മാറ്റുന്നു…

കായംകുളം താപനിലയത്തില്‍ അവശേഷിക്കുന്ന നാഫ്ത്ത ഗുജറാത്തിലേക്കു കൊണ്ടുപോകുന്നു. 225 മെട്രിക് ടണ്‍ നാഫ്ത്തയാണ് ഇപ്പോള്‍ നിലയത്തിലുള്ളത്. നേരത്തെ 17,000 മെട്രിക് ടണ്‍ നാഫ്ത്ത സൂക്ഷിച്ചിരുന്നു. ഇതില്‍ 16,775 മെട്രിക് ടണ്ണും കഴിഞ്ഞ മാര്‍ച്ചില്‍ ഒരുമാസത്തോളം നിലയം പ്രവര്‍ത്തിപ്പിച്ചതിലൂടെ ഉപയോഗിച്ചു തീര്‍ത്തിരുന്നു.

അന്നു ബാക്കിവന്ന ഇന്ധനമാണ് ഇപ്പോള്‍ ഗുജറാത്തിലെ എന്‍.ടി.പി.സി. നിലയങ്ങളിലേക്കു കൊണ്ടുപോകുന്നത്. ടാങ്കര്‍ ലോറികളിലാണ് ഇന്ധന നീക്കം. റോഡുമാര്‍ഗം ഇന്ധനം കൊണ്ടുപോകുന്നതിനുള്ള അനുമതി ബന്ധപ്പെട്ടവര്‍ കാത്തിരിക്കുകയാണ്. മിക്കവാറും ഈ മാസം അവസാനത്തോടെ കായംകുളത്തുനിന്ന്‌ ടാങ്കറുകള്‍ പുറപ്പെട്ടു തുടങ്ങും.

ഏഴു വര്‍ഷത്തിലധികമായി അടച്ചിട്ടിരിക്കുന്ന നിലയത്തില്‍ വര്‍ഷങ്ങളായി സംഭരിച്ചിരുന്ന നാഫ്ത്ത എന്‍.ടി.പി.സി.ക്ക് വലിയ ബാധ്യതയായിരുന്നു. സംഭരണികളുടെ സുരക്ഷയും രാസപ്രക്രിയയിലൂടെയുണ്ടാകുന്ന നഷ്ടവും ചേര്‍ന്ന് ഓരോ വര്‍ഷവും കോടികളാണ് കോര്‍പ്പറേഷനു ബാധ്യതയുണ്ടായിരുന്നത്.

ഇതേ തുടര്‍ന്നാണ് ഇന്ധനം ഉപയോഗിച്ചു തീര്‍ക്കാന്‍ എന്‍.ടി.പി.സി.യും കെ.എസ്.ഇ.ബി.യും തമ്മില്‍ ധാരണയുണ്ടാക്കിയത്. അന്ന് യൂണിറ്റിന് 7.50 രൂപ വിലയാകുമായിരുന്നെങ്കിലും 3.50 രൂപ നിരക്കിലാണ് കെ.എസ്.ഇ.ബി.ക്കു വൈദ്യുതി നല്‍കിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …