Breaking News

ഇന്ത്യ-ന്യൂസിലന്‍ഡ്‌ ഏകദിനം; ശ്രേയസ് അയ്യര്‍ക്ക്‌ കന്നി സെഞ്ചുറി; ന്യൂസീലന്‍ഡിന്‌ വിജയലക്ഷ്യം 348 റണ്‍സ്‌..!

ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 347 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ചുറിയാണ് വമ്പന്‍ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്.

കൂടാതെ ലോകേഷ് രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ അര്‍ധസെ‍ഞ്ചുറികളുടെയും കരുത്തില്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 347 റണ്‍സെടുത്തത്.

വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക് ; തീര്‍ച്ചയായും വായിക്കേണ്ട കുറിപ്പ്…

അയ്യര്‍ 107 പന്തില്‍ 11 ഫോറും ഒരു സിക്സും സഹിതം 102 റണ്‍സെടുത്തപ്പോള്‍ കോലി 63 പന്തില്‍ ആറു ഫോറുകള്‍ സഹിതം 51 റണ്‍സെടുത്ത് പുറത്തായി.

രാഹുല്‍ 64 പന്തില്‍ മൂന്നു ഫോറും ആറു സിക്സും സഹിതം 88 റണ്‍സുമായി പുറത്താകാതെ നിന്നു. 41 പന്തില്‍ നാലു സിക്സുകളുടെ അകമ്പടിയോടെയാണ് രാഹുല്‍ ഏഴാം ഏകദിന അര്‍ധസെഞ്ചുറി കുറിച്ചത്.

61 പന്തില്‍ ആറു ഫോറുകള്‍ സഹിതമാണ് കോലിയുടെ 58-ാം ഏകദിന അര്‍ധസെ‍ഞ്ചുറി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കേദാര്‍ ജാദവിന്റെ ഇന്നിങ്‌സാണ്‌ ഇന്ത്യന്‍ സ്കോര്‍ 350ന് അടുത്തെത്താന്‍ നിര്‍ണ്ണായകമായത്‌. ന്യൂസീലന്‍ഡിനായി ടിം സൗത്തി രണ്ടു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ്‌ വിക്കറ്റ് നഷ്ട്ടപ്പെടാതെ 40 റണ്‍സ് എടുത്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …